Map Graph

വെട്ടിക്കവല മഹാദേവ ക്ഷേത്രം

[[കൊട്ടാരക്കര|]]Coordinates: 8°59′56.45″N 76°49′30.41″E കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാദേവ ക്ഷേത്രം. വിഷ്ണുവും ശിവനുമാണ് പ്രധാന ആരാധനാ മൂർത്തികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണു്.

Read article